ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ജയേഷിന് ചിറ്റൂർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂണിയൻ കൺവീനർ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് കെ.വി. ശശി, സെക്രട്ടറി ഇ.എൻ. ബാബു എന്നിവർ സംസാരിച്ചു.