തൊടുപുഴ: വ്യാജ ഭാഗ്യ ക്കുറി ടിക്കറ്റുകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ എജന്റുമാർക്കും വില്പനക്കാർക്കും അവബോധം നൽകും.ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തിലാണ് അവബോധനം സംഘടിപ്പിക്കുന്നത്. 20ന് വൈകിട്ട് 3ന് അടിമാലി പഞ്ചായത്ത് ഹാൾ,​ 22ന് കട്ടപ്പന പ്രസ് ക്ലബ്ബ് ഹാൾ,​ 25ന് തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ ഹോം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്..