ഉടുമ്പന്നൂർ: ഉടുമ്പന്നൂർ പഞ്ചായത്തിൽ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയപ്പും ഇന്ന് നടത്തും..ഉടുമ്പന്നൂർ മേഖലയിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1മണിവരെയും, പെരിങ്ങാശ്ശേരികാർക്ക് ഉച്ചക്കഴിഞ്ഞ് 2 മുതൽ 4വരെ പെരിങ്ങാശ്ശേരി ടൗണിലുംനടത്തുമെന്ന് ലീഗൽ മെട്രോളജി​ സീനിയർ ഓഫീസർ അറിയിച്ചു..മുൻവർഷത്തെ പരിശോധന സർട്ടിഫിക്കറ്റുംമേൽവിലാസമെഴുതിയ 5 രൂപ പോസ്റ്റർ കവറും കൊണ്ടുവരണം