ചെറുതോണി: എസ് എൻ ഡി പി യോഗം ചുരളി ശാഖ യോഗത്തിലെ കരിമ്പൻ വാർഡ് കുടുംബയോഗ വാർഷികം നടത്തി. ചെയർമാൻ കെ എൻ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.പി കെ മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സിജു ടി ടി, ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പിൽ സെക്രട്ടറി ബിജു കെ എസ്, അനീഷ് പച്ചിലാംകുന്നേൽ, ശശികല രാജു,സൽമോൾ അജി, സുധ ദിവാകരൻ, അജിത സന്തോഷ് എന്നിവർ പ്രസംഗിച്ചു.