ചെറുതോണി:എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.ജയേഷിന് ഇടുക്കി യൂണിയൻ ഓഫീസിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ സി.പി ഉണ്ണി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ മനേഷ് കുട്ടിക്കയത്ത്, യൂണിയൻ കൗൺസിലർമാരായ കെ എസ് ജിസ്, ടി.ടി സിജു, ഷാജി പുലിയാമറ്റം എന്നിവർ പ്രസംഗിച്ചു.