ഇടുക്കി : ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, വെള്ളത്തൂവൽ എ.കെ.ജി ലൈബ്രറി റിക്രിയേഷൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളത്തൂവൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10 ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി നിർവ്വഹിക്കും. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡോ. ടി.ആർ അജിതകുമാരി അദ്ധ്യക്ഷത വഹിക്കും. കവി ജോസ് കോനാട്ട് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.എൻ കുര്യൻ, എ.കെ.ജി ലൈബ്രറി സെക്രട്ടറി കെ.വി രവീന്ദ്രൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി ഏലിയാസ് കാവുമറ്റം, കാൻഫെഡ് ജില്ലാ സെക്രട്ടറി ഷാജി തുണ്ടത്തിൽ, പി.എക്സ് രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.