ഇടുക്കി : കാലവർഷമായതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യത കൂടുതലുള്ളതിനാൽ ഓഗസ്റ്റ് 31 വരെ ജില്ലയിൽ ഹിറ്റാച്ചി, ജെ.സി.ബി മുതലായ യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ചെയ്യൽ നിരോധിച്ച് ജില്ലാകലക്ടർ ഉത്തരവിട്ടു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖേന നടപ്പിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, 2018 പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മണ്ണ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിരോധനം ബാധകമായിരിക്കില്ല.