ഇടുക്കി : ആയുർവ്വേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നാളെ രാവിലെ 10 ന് ഇടുക്കി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആയുർവ്വേദ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും പകർപ്പും സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232318.