ഇടുക്കി : ജില്ലയിൽ ആരോഗ്യകേരളം പദ്ധതിക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ, മെഡിക്കൽ ഓഫീസർ, ഓഡിയോളജിസ്റ്റ്, അസി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഫിസിയോതെറാപ്പിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സാനിട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സ്‌പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികക്ക് എം.ഡി ഇൻ പീഡിയാട്രിക്/ ഗൈനക്കോളജി/ അനസ്തീഷ്യ/ ഓങ്കോളജി, മെഡിസിൻ കൂടാതെ ടി.സി.എം.സി രജിസ്‌ട്രേഷനും ആണ്. മെഡിക്കൽ ഓഫീസർ തസ്തികക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനും ഓഡിയോളജിസ്റ്റിന് അംഗീകൃത സർവ്വകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുള്ള ബി.എ.എസ്.എൽ.പിയും ആർ.സി.ഐ രജിസ്‌ട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അസി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ തസ്തികക്ക് എം.എച്ച്.എ അല്ലെങ്കിൽ എം.എസ്.സി ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റും രണ്ട് വർഷത്തെ ഹോസ്പിറ്റൽ/ ക്വാളിറ്റി കൺട്രോൾ പ്രവൃത്തിപരിചയവും വേണം. ഫിസിയോതെറാപ്പിസ്റ്റിന് ബി.പി.റ്റി ബിരുദം, ആർ.സി.ഐ രജിസ്‌ട്രേഷൻ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും . ഹോസ്പിറ്റൽ അറ്റൻഡന്റ്, സാനിറ്ററി അറ്റൻഡന്റ് തസ്തികകൾക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി ജൂൺ ഒന്നിന് 40 വയസ് കവിയരുത്. മെഡിക്കൽ ഓഫീസർ തസ്തികക്ക് 67 വയസ്സും കവിയാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. അപേക്ഷ ജൂൺ 25ന് വൈകിട്ട് 5ന് മുമ്പായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ലഭിക്കണം.