ഇടുക്കി : ജില്ലാതല ബാങ്കിംഗ് അവലോകന സമിതി ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാതല ഉപദേശക സമിതി യോഗം ചേർന്ന് ത്രൈമാസ വായ്പാ നിക്ഷേപാനുപാതവും സാമൂഹ്യ സുരക്ഷാ പദ്ധതി പുരോഗതിയും ജില്ലാകലക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തും. ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. രാജഗോപാലൻ സംബന്ധിക്കും.