ചെറുതോണി: ഡബിൾകട്ടിംഗ് തണൽ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ്‌ജോൺസ് ഹോസ്പിറ്റലിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ ഡബിൾകട്ടിംഗ് ഗവ. എൽ.പി.സ്‌കൂൾ ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫോറം പ്രസിഡന്റ് എം.ഡി.ജോൺ മുകളേൽ, സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ വെട്ടിക്കൽ, കെ.വി.വർക്കി, പഞ്ചായത്ത് മെമ്പർമാരായ മിനി ആലപ്പാട്ട് മിനി ഷാജി ആലപ്പാട്ട്, പി.ജെ.ജോസഫ് പന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.