sathyan
സത്യൻ കോനാട്ട്

ചെറുതോണി : വായനാദിനത്തിൽ അക്ഷരസ്‌നേഹികളായ പുത്തൻതലമുറയ്ക്ക് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ട് സമർപ്പിക്കുന്ന കൈപ്പുസ്തകമാണ് ഇടുക്കിഎഴുത്തും വായനയും. ഇന്ന് വെള്ളത്തൂവൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ജില്ലാതല വായനോത്സവത്തിന്റെ ചടങ്ങിൽ കൈപ്പുസ്തകത്തേക്കുറിച്ച് സമഗ്രമായ ചർച്ചനടക്കും. കലാസാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. ജില്ലയിലെ ലൈബ്രറികൾ ജില്ലയിലെ എഴുത്തുകാർ, ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ കഥ, ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഭാരവാഹികൾ തുടങ്ങിയവ അടങ്ങിയതാണ് പുസ്തകം വളരുന്ന വായനസമൂഹത്തേക്കുറിച്ച് ജില്ലാ ലൈബ്രറി പ്രസിഡന്റ് ആർ തിലകനും ഇടുക്കിയിലെ അക്ഷര ഭൂമിക എന്ന വിഷയത്തേക്കുറിച്ച് ഇ.ജി സത്യനും ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം കെ.എം ബാബു വായനശാലകളെ കുറിച്ചും ഹൈറേഞ്ചിലെ കുടിയേറ്റത്തേക്കുറിച്ച് ടി.പി അനിൽ കുമാറും അടിസ്ഥാന വിവരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഒരു വർഷത്തോളം സത്യൻകോനാട്ട് നടത്തിയ വിവരശേഖരണത്തിന്റെ ആകെ തുകയാണ് ഈ കൈപ്പുസ്തകം.എല്ലാ വർഷവും ജൂൺ 19 ന് വന്നെത്തുന്ന വായനാദിനം ഉത്സവമാക്കി മാറ്റുകയാണ് സത്യൻ കോനാട്ടിന്റെ പതിവ്. കൈപ്പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം തൊടുപുഴയിൽ നടന്ന പുസ്തകോത്സവത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണിക്ക് നൽകി വൈദ്യുത മന്ത്രി എം.എം മണിയാണ് നിർവ്വഹിച്ചത്.