കട്ടപ്പന: ആനവിലാസം ,കുമളി ,കട്ടപ്പന ബൈപാസ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.
റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം ശക്തമാണ് .കട്ടപ്പന വള്ളക്കടവ് ആനവിലാസം റോഡിന്റെ സമാന്തര പാതയാണ് തകർന്ന് വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമെത്തിയതോടെ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതോടെ കാൽനടയാത്രക്കാർരുടെ മേൽ ചെളിവെള്ളം തെറിക്കുന്ന സാഹചര്യമാണുള്ളത് . ഇരുചക്രവാഹന യാത്രികർക്ക് റോഡിലെ കുഴികൾ അപകടങ്ങൾ വരുത്തിവയ്ക്കുകയും പതിവാണ്. തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾക്ക് അധികൃതർ തികഞ്ഞ അലംഭാവം കാണിക്കുകയാണന്ന ആരോപണവും ശക്തമാണ് .അത്യാവശ്യ ഘട്ടങ്ങളിൽ ഒരു രോഗിയെ വാഹനത്തിൽ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യവുമാണുള്ളത്.