തൊടുപുഴ. ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് എം.എസ്.എഫ്.ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യെപ്പെട്ടു. മലയോര മേഖലയിലെ വിദ്യാർത്ഥികളാണ് കൂടുതൽ യാത്രാ ക്ലേശം അനുഭവിക്കുന്നത്. കെ.കെ.റോഡിൽ സർ വ്വീസ് നടത്തുന്ന സ്വകാര്യ ബസുകാർ സ്‌കൂൾ വിദ്യാർത്ഥികളെ അടക്കം ബസിൽ കയറ്റുന്നില്ല. വിദ്യാർത്ഥികളോട് ഫുൾ ചാർജ് ഈടാകുന്നതും ഇവിടെ നിത്യ സംഭവമാണ്.ഇതിനെ എതിർക്കുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസിലെ ജീവനക്കാർ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ജിവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യാത്രാ ക്ലേശം പരിഹരിക്കാൻ നടപടികൾ പൊലിസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.എം. അൻവർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷെഹിൻഷാ എന്നിവർ ആവശ്യപ്പെട്ടു.