jessy-antony
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് നേതൃത്വത്തിൽ ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടം തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

തൊടുപുഴ : ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി ബാലവേല വിരുദ്ധ ദിനാചരണത്തിന് ഭാഗമായി കൂട്ടയോട്ടവും തെരുവ് നാടകവും ഫ്ളാഷ് മോബും തൊടുപുഴ ന്യൂമാൻ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന്ന്യൂമാൻ കോളേജിലെ കുട്ടികൾ ഫ്ളാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു.ജില്ലാ ശിശു സംരക്ഷണ ഓഫീസർ ലിസ്സി തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി. ശരണബാല്യം റെസ്‌ക്യൂ ഓഫീസർ കിരൺ കെ പൗലോസ്, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, ന്യൂ മാൻ കോളേജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.