കട്ടപ്പന: പിന്നാക്കം നിൽക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലുള്ളവരെ മുൻനിരയിലേയ്ക്ക് കൊണ്ടുവരാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനുമായി ആർട്ടിസ്റ്റ് , റൈറ്റേഴ്സ് കൾച്ചർ ഫൗണ്ടേഷൻ ജില്ലയിൽ കമ്മറ്റി രൂപികരിച്ചു. അനിൽ കുമാർ കെ.എം അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്തു. വീണാ വൈഗ പ്രസിഡന്റായും ജോണി മുണ്ടക്കയം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് കെ.ആർ.മധു കലയത്തോലിയെ തെരഞ്ഞെടുത്തു.