തൊടുപുഴ: മഴക്കാല രോഗങ്ങൾക്ക് തടയിടാനുള്ള പ്രതിരോധപ്രവർത്തനങ്ങളുമായി ന്യൂമാൻ കോളജ് എൻ.സി.സി. യൂണിറ്റ്. എൻ.സി.സി.യുടെ ആഭിമുഖ്യത്തിൽ പ്രതിരോധമരുന്ന് വിതരണം, സെമിനാർ, ക്ളോറിനേഷൻ, കൊതുകുകളുടെ ഉറവിട നശീകരണം, ലഘുലേഖ വിതരണം തുടങ്ങിയ കർമപരിപാടികൾ നടത്തി.
ജില്ലാ റാപ്പിഡ് ആക്ഷൻ എപ്പിഡെമിക് കൺട്രോൾ സെൽ ഹോമിയോപതി (റീച്ച്)യുടെ ആഭിമുഖ്യത്തിലാണ് പ്രതിരോധ മരുന്ന് വിതരണം നടത്തിയത്. തുടർന്ന് നടന്ന സെമിനാറിൽ ഡോ. വിഗാസ് വിജയൻ ക്ളാസെടുത്തു. പ്രിൻസിപ്പൽ ഡോ.തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെമിനാർ വൈസ് പ്രസിൻസിപ്പൽ .ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. എൻ.സി.സി. ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സീനിയർ അണ്ടർ ഓഫീസർ സാന്ദ്ര സെബാസ്റ്റ്യൻ, അഞ്ചു റാത്തപ്പിള്ളി, സെർജന്റ് സിറിയക് വിക്ടർ, സെർജന്റ് ആദർഷ് ജിജി, ഹർഷ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.