mani

അടിമാലി:സർക്കാർ സഹകരണമേഖലയിൽ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണി.കൺസ്യൂമർ ഫെഡ് ഇരുമ്പുപാലം ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ ലാഭത്തിലാക്കി വരികയാണ്.കേരള ബാങ്ക് രൂപീകരണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു.ഏറെനാളായുള്ള കാത്തിരിപ്പിനൊടുവിലാണ് ത്രിവേണി സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം ഇരുമ്പുപാലത്ത് ആരംഭിച്ചത്.അടിമാലിയിൽ പ്രവർത്തിച്ചു വന്നിരുന്ന ത്രിവേണി സൂപ്പർമാർക്കറ്റ് ലാഭമല്ലെന്ന് കണ്ടതോടെയായിരുന്നു ഇരുമ്പുപാലത്തേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചത്.ആദിവാസി മേഖലകളുമായി ചേർന്ന് കിടക്കുന്ന പ്രദേശമെന്ന നിലയിൽ സൂപ്പർമാർക്കറ്റിന് മികച്ച വരുമാനം ലഭിക്കുമെന്നാണ് കൺസ്യൂമർഫെഡിന്റെ പ്രതീക്ഷ.കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പിഎം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.