രാജാക്കാട് : മുറിച്ച് മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ സ്വദേശി അരുമനായകം (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. യന്ത്രവാൾ ഉപയോഗിച്ച് മരം മുറിയ്ക്കുന്നതിനിടയിൽ മരം ഒടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിതമായി പതിച്ച തടിയുടെ അടിയിൽപ്പെട്ട അരുമനായകത്തെ ഒപ്പം ജോലി ചെയ്തിരുന്നവർ ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർഗ്ഗമദ്ധ്യെ മരണമടഞ്ഞു. കരാർ വ്യവസ്ഥയിൽ മരം മുറിച്ചു നീക്കുന്ന സ്വകാര്യ വ്യക്തിയുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു അരുമനായകം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: കമലം മക്കൾ:ശാന്തി, മുത്തുമാരി