വണ്ണപ്പുറം: ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. വണ്ണപ്പുറം മുള്ളരിങ്ങാട് വാണാങ്കണ്ടത്തിൽ രാഹുൽ രാജു (19) ആണ് പിടിയിലായത്. രണ്ട് മാസങ്ങൾക്ക് മുൻപ് രാഹുലിന്റെ അയൽവാസിയായ യുവാവിന്റെ ബൈക്കാണ് മോഷ്ടിച്ചത്.ഇതേ തുടർന്ന് പ്രതി ഒളിവിലായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുള്ളരിങ്ങാട് ഭാഗത്ത് വെച്ച് കാളിയാർ പൊലീസ് പിടികൂടിയത്.തലക്കോട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് കാളിയാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാളിയാർ എസ് ഐ ഷാജി പി.എസിന്റെ നേതൃത്വത്തിൽ സി പി ഒ മാരായ ബൈജു രാമൻ,മുജീബ് സി.കെ,അജിത്ത് എ.റ്റി, ജിമ്മി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.