പീരുമേട്: അമിത വേഗതയെ എതിർത്ത യുവാവിനെ കാറിടിച്ചു വീഴ്ത്തിയ സംഭവത്തിൽ വാഹനയാത്രക്കാർക്കെതിരെ പൊലീസ് കേസെടുത്തു.കോട്ടയം മണർകാട് സ്വദേശിയാ ഐപ്പ് (52)നെ ഒന്നാം പ്രതിയാക്കി യാണ് പൊലീസ് കേസെടുത്തത് .ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.ഇന്ന് കോടതിയിൽ ഹാജരാക്കും.

പാമ്പനാർ തെപ്പക്കുളം സ്വദേശി മഹേന്ദ്രനെ (32) യാണ് കാറിടിച്ച് തെറിപ്പിച്ചത്. സാരമായി പരിക്കേറ്റ മഹേന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.. യുവാവിനെ ഇടിച്ചിട്ട് വാഹനത്തിൽ അമിതവേഗതയിൽ പോകുന്നതിനിടെ കാർമറഞ്ഞു. ഇതേത്തുടർന്ന് കോട്ടയം മണർകാട് സ്വദേശികളായ ഐപ്പ് , ബിജുമോൻ , എന്നിവരെ നാട്ടുകാർ പിടികൂടി പൊലിസിനു കൈമാറിയിരുന്നു.തെപ്പക്കുളത്ത് ബന്ധുവിന്റെ വീട് സന്ദർശിക്കാൻ എത്തിയതാണ് ഐപ്പും ബിജുമോനും. തോട്ടം റോഡിലൂടെ അമിത വേഗത്തിൽ ഇവർ കാറോടിച്ചെത്തിയത് മഹേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. കാർ യാത്രക്കാർ കാറിൽ നിന്നും ഇറങ്ങി മഹേന്ദ്രനുമായി തർക്കത്തിലായി. നാട്ടുകാർ ഇടപെട്ട് തർക്കം പരിഹരിക്കുകയും രണ്ടു കൂട്ടരും രണ്ടു വഴിക്ക് പിരിയുകയുമായിരുന്നു. എന്നാൽ കാർ യാത്രികർ തിരികെയെത്തി റോഡിലൂടെ നടന്നു നീങ്ങിയ മഹേന്ദ്രനെ ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ അടുത്തുള്ള കുഴിയിലേക്ക് മറിഞ്ഞു.ഇതോടെ ഇുവരും നാട്ടുകാരുടെ കസ്റ്റഡിയിലാവുകയായിരുന്നു.