കട്ടപ്പന: അനുജന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണ് ജേഷ്ഠൻ മരിച്ചു. ചേറ്റുകുഴി പുളിമൂട്ടിൽ രാജപ്പൻ (77) ആണ് മരണമടഞ്ഞത്. രാജപ്പന്റെ സഹോദരൻ തോപ്രാംകുടി പെരുംതൊട്ടി പുളിമൂട്ടിൽ കുട്ടപ്പൻ ഈ മാസം രണ്ടിനാണ് മരണമടഞ്ഞത്.ഇതിന്റെ പുല അടിയന്തിര കർമ്മം ഇന്നലെ യായിരുന്നു.ചടങ്ങിൽ പങ്കെടുക്കവെയാണ് രാജപ്പൻ കുഴഞ്ഞ് വീണത്.ഉടൻ തന്നെ തങ്കമണിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു..അമ്മുക്കുട്ടിയാണ് ഭാര്യ. മകൾ രാധാമണി. മരുമകൻ: മോഹനൻ. സംസ്‌കാരം ഇന്ന് രണ്ടിന് ചേറ്റുകുഴിയിലെ വീട്ടുവളപ്പിൽ.