കൊച്ചി: വടുതലയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച ഇടുക്കി രാജാക്കാട് പഴയ വിടുതികാവിൽ റോബിൻ (32),പച്ചാളം ടാറ്റാപുരം റോഡിൽ കടേപ്പറമ്പിൽ ആൽബിൻ (26) എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.
ശ്രീധരൻ റോഡിൽ താമസിക്കുന്ന വലിയ വീട്ടിൽ ദീപക്കിന്റെ ബൈക്കാണ് മോഷ്‌ടിച്ചത്.ഇയാളുടെ പരാതിയിലാണ് അറസ്‌റ്റ്. ബൈക്ക് ആൽബിനിൽ നിന്നും പൊലീസ് കണ്ടെടുത്തു. റോബിനെതിരെ രാജാക്കാട് പൊലീസ് സ്റ്റേഷനിലും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും മോഷണ കേസുകളുണ്ട്. മയക്കുമരുന്നിന് അടിമകളായ ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നോർത്ത് എസ്.ഐ രാജൻബാബു, എസ്.ഐ അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.