jack-fruit

കുമളി :കുമളി ചെക്ക് പോസ്റ്റ് അതിർത്തിയിൽ ചക്കപ്പഴ വിൽപ്പന പൊടിപൊടിക്കുന്നു.ഇവിടെ തുച്ഛമായ വിലയാണുള്ളതെങ്ക3ിൽ

അതിർത്തികടന്നാൽ വരിക്കച്ചക്കയുടെ ഒന്നിന്റെ വില 300 മുതൽ 400 രൂപ വരെയാണ് വില. ചക്കച്ചൊള മൂന്നെണ്ണത്തിന് പത്ത് രൂപ കൊടുക്കണം.

വഴിയരുകിൽലെ ചക്കകടയിൽ നിന്നും ചുളവാങ്ങി കഴിക്കുന്നവരും ഒരു ചക്ക മൊത്തമായി വാങ്ങുന്നതും നിരവധി പേരാണ്.

തമിഴ്നാട് ഗൂഡല്ലൂരിലെ മുന്തരിതോട്ടം കണ്ട് മടങ്ങുന്ന മലയാളികളും ചക്ക വാങ്ങുന്നുണ്ട്.കേരളത്തിൽ നിന്നും ചെറിയ തുകയ്ക്ക് വാങ്ങുന്ന ചക്കകളാണ് തമിഴ് നാട്ടിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നത്.തമിഴ് നാട് ലോവർ ക്യാമ്പ് മുതൽ ചെന്നെെയ് പട്ടണം വരെ ഇവിടെ നിന്നും ചക്കപഴം കൊണ്ട് പോകുന്നതായി വ്യാപാരികൾ പറഞ്ഞു.