ഇടുക്കി : ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ക്ലിനിക്കുകളിലേക്കുള്ള ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ എട്ട് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിലേക്കായി ഉടമകളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 27ന് 2.30 വരെ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ ഓഫീസിൽ നിന്നും ലഭിക്കും. 28ന് രാവിലെ 11.30ന് തുറക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 8921981436.