തൊടുപുഴ:കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോൾ അക്കാദമി യുടെ അണ്ടർ 15,അണ്ടർ 18 ടീമിലേക്കുള്ള ജില്ലയിലെ കളിക്കാരുടെ തിരഞ്ഞെടുപ്പ് മൂന്നാറിലും, കുമളിയിലുമായി നടക്കും.മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിൽ 22 നും, കുമളിയിലെ ഗവ:വോക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 23 നുമാണ് സെലക്ഷൻ ട്രയലുകൾ നടക്കുന്നത്. 2002 നും 2005നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. താൽപ്പര്യം ഉള്ളവർ രാവിലെ 8 ന് മുൻപ് ജനന തീയതി തെളിയിക്കുന്ന രേഖകൾ സഹിതം എത്തേണ്ടതാണ്.