തൊടുപുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വായനാദിനാചരണം നടത്തി. ജില്ലയുടെ വിവിധ മേഖലകളിൽ പൊതുവിദ്യാലയങ്ങളിൽ പുസ്തക വിതരണം നടത്തി. കുടയത്തൂർ ഗവ. ന്യൂ എൽ.പി സ്‌കൂളിൽ നടന്ന വായനാദിനാചരണം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ വി.എം ഫിലിപ്പച്ചൻ വായനാദിന സന്ദേശം നൽകി. ബുർഹാൻ ഹുസൈൻ റാവുത്തർ, ജെയ്സൺ തോമസ് എന്നിവർ നേതൃത്വം നൽകി.