തൊടുപുഴ : സമഗ്രശിക്ഷാ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷികുട്ടികൾക്കായുള്ള വൈദ്യപരിശോധനാ ക്യാമ്പിന് തുടക്കമായി. മൂലമറ്റം ഐ.എച്ച്.ഇ.പി ഗവ. യു.പി സ്‌ക്കൂളിൽ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിർവ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ അദ്ധ്യക്ഷനായി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത സി.വി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിൻസി സുനീഷ്, അറക്കുളംപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, ജനപ്രതിനിധികളായ ചെല്ലമ്മ ദാമോദരൻ, ശ്രീകല ഗോപി, ഉഷാ വിജയൻ, അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വി രാജു, സമഗ്രശിക്ഷാ അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ,സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ എം.കെ, ബി.ആർ.സി ട്രെയിനർ ഇ. എം കരീം തുടങ്ങിയവർ സംസാരിച്ചു. മുട്ടം ,കുടയത്തൂർ, അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകളിലെ ഹയർസെക്കഡറി വരെയുള്ള കാഴ്ച, കേൾവി, അസ്ഥിവിഭാഗം, പഠനവൈകല്യമുള്ള കുട്ടികൾ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.