ഇടുക്കി : ഒന്നേകാൽ കിലോ കഞ്ചാവ് കൈവശം വച്ചതിന് കാഞ്ഞിരപ്പള്ളി ഓലിക്കൽ ദേവസ്യ തോമസിനെ അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴയ്ക്കും തൊടുപുഴ എൻ.ഡി.പി.എസ്. കോടതി സ്‌പെഷ്യൽ ജഡ്ജ് കെ.കെ.സുജാത ശിക്ഷിച്ചു. 2016 ഒക്ടോബർ 21ന് ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്. രാജൻ ബാബു രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് കോടതിയിൽ ഹാജരായി.