road
മഴയിൽ വെള്ളക്കെട്ടായി മാറിയ പൊന്മുടി ഡാംടോപ്പ് റോഡ്.

രാജാക്കാട്: പൊന്മുടി ഡാംടോപ്പ് രാജാക്കാട് റോഡ് തകർന്ന് തോടുപോലെയായിട്ടും ഇനിയും പരിഹാരമായില്ല . കൊന്നത്തടി രാജാക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പുക്ക റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നത്.
മഴക്കാലം എത്തിയതോടെ ഡാം ടോപ്പ് വഴിയി യാത്ര ചെയ്യണമെങ്കിൽ നീന്തിക്കയറുക തന്നെ രക്ഷ. ടാറിംഗ് പൂർണ്ണമായി തകർന്ന് റോഡ് പൂർണ്ണമായി വലിയ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. രാജാക്കാട്‌കൊന്നത്തടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. നിരവധി വിനോദ സഞ്ചാരികളുടെ അടക്കം വാഹനങ്ങൾ എത്തുന്ന വഴിയിലൂടെ വാഹനങ്ങൾ പോലുംകടന്നുപോകാൻ കഴിയാത്ത അവസ്ഥയിലെത്തി. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷയും അടക്കമുള്ള ചെറുവാനഹങ്ങൾക്കാണ്. ഓട്ടോ റിക്ഷഇതുവഴി ഓഓട്ടം പോകുന്നതിനും മടിയ്ക്കുന്ന അവസ്ഥയാണ്.
അമക്കെട്ടിൽ നിന്നും രാജാക്കാട് തൂക്കുപാലം റോഡുമായി ബന്ധിപ്പിക്കുന്ന അഞ്ഞൂറ് മീറ്ററോളം വരുന്ന റോഡാ പൂർണ്ണമായി തകർന്ന് കിടക്കുന്നത്.കെ എസ് ഈ ബിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ നിർമ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മന്ത്രി എം എം മണിയെ സമീപിച്ചിരിക്കുകയാണ്.