തൊടുപുഴ : ആറാമത് ജില്ലാ വനിതാ വടംവലി മത്സരങ്ങൾ 29ന് ഉടുമ്പന്നൂർ പി.കെ.ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് വടംവലി അസോസിയേഷൻ പ്രസിഡന്റ് കെ.എം.ജോസഫ് ബിനോയി, സെക്രട്ടറി ജോൺസൺ ജോസഫ് എന്നിവർ അറിയിച്ചു. രാവിലെ 10.30ന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ഉദ്ഘാടനം നിർവഹിക്കും. അഞ്ച് ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 15 വയസ്സിൽ താഴെ , 17 വയസ്സിൽ താഴെ, 19 വയസ്സിൽ താഴെ, സീനിയർ (2001ന് മുമ്പ് ജനിച്ചവർ), മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള മത്സരാർത്ഥികൾ 29ന് രാവിലെ 10.30ന് മുമ്പായി തൂക്കം തിട്ടപ്പെടുത്തണം. മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447876339, 9647491990.