രാജാക്കാട് : പഴയവിടുതി ഗവ. യു.പി സ്‌കൂളിന്റെയും ഗ്രാമീണ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിലുള്ള വായന പക്ഷാചരണത്തിനും പി.എൻ പണിക്കർ അനുസ്മരണത്തിനും തുടക്കമായി. പി.ടിഎ പ്രസിഡന്റ് പി.കെ സജീവൻ അദ്ധ്യക്ഷനായിരുന്നു. കെ.വി ഷിബു സ്വാഗതം പറഞ്ഞു.അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകാരി ഉഷാകുമാരി വെള്ളത്തൂവൽ മുഖ്യ പ്രഭാഷണം നടത്തി. കയ്യെഴുത്ത് മാസികകളുടെ പ്രകാശനം വാർഡ് മെമ്പർ പ്രിൻസ് മാത്യുവും, വായനാ മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമീണ ഗ്രന്ഥശാല ലൈബ്രേറിയൻ വി.സി ജോയിയും നിർവ്വഹിച്ചു. ഒ.വി വിജയൻ അവാർഡ് ജേതാവ് ഉഷാകുമാരി വെള്ളത്തൂവലിനെ സ്‌കൂൾ ഹെഡ്മാസ്റ്റർ ജോയി ആൻഡ്രൂസ് ആദരിച്ചു. സാഹിത്യകാരൻ സിജു രചിച്ച പുസ്തകങ്ങളുടെ പ്രതികൾ ലൈബ്രറിയ്ക്ക് കൈമാറി. അദ്ധ്യാപിക ജോളി ജോൺ കവിത അവതരിപ്പിച്ചു. സ്റ്റാലിൻ മർക്കോസ്, ത്രേസ്യാമ്മ ജോസഫ് എന്നിവർ ആശംസ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ സി.എസ് സുമിത കൃതജ്ഞത പറഞ്ഞു