മൂലമറ്റം: കുളത്തിനാൽ റോബി കെ ജോർജിന്റെ പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഒട്ടുപാൽമോഷണം പോയി. ഷെഡിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. മോഷണം സംബന്ധിച്ച് റോബി കാഞ്ഞാർ പൊലീസിൽ പരാതി നൽകി.