ചെറുതോണി: കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ. സ്‌കൂളിലോ, എയ്ഡഡ് സ്‌കൂളിലോ പഠിച്ച് കഴിഞ്ഞ മാർച്ചിൽ നടത്തിയഎസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനവുംഅതിൽ കൂടുതലും പോയിന്റ് നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെയും ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി അവസാന പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടയെും ഡിഗ്രി, പി.ജി , മെഡിക്കൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പൊളിടെക്നിക്, ജെനറൽ നഴ്സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ എൺപത് ശതമാനത്തിൽ കുറയാതെ മാർക്ക്‌നേടിയ വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ അവാർഡിനായി നിശ്ചിത ഫോറത്തിൽ അടുത്ത മാസം പതിനഞ്ചാം തീയതിക്ക് മുമ്പായി ഇടുക്കി വെൽഫയർ ഫണ്ട് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷകർക്ക് അംശാദായ കുടിശിക ഉണ്ടായിരിക്കരുത്. ഡിജിറ്റിലൈസേഷൻ നടപടികൾ നിർബന്ധമായും പൂർത്തീകരിക്കേണ്ടതുമാണ്. വിവരങ്ങൾക്ക് ഫോൺ: 04862 235732.