തൊടുപുഴ : മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണം ലൈബ്രറി ഹാളിൽ സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രതീഷ് എം.ആറിന് ചികിത്സാ സഹായം നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ അംഗങ്ങളുടെമക്കളിൽ ഉന്നത വിജയം നേടിയ അഭിരാമി ബിജു, കൃഷ്ണപ്രിയ, അഭിജിത്ത് രാജു, ഗോപികാ വിനോദ്, പാർവ്വതി മനോജ്, അൽഫോൻസ ജോയി എന്നിവർക്ക് ക്യാഷ് പ്രൈസും ഫലകവും മുനിസിപ്പൽ കൗൺസിലർ ഷേർളി ജയപ്രകാശ് വിതരണം ചെയ്തു. ഷാജുപോൾ, അജയ്‌തോമസ് എന്നിവർ പ്രസംഗിച്ചു. പി.എൻ. പണിക്കരെ കുറിച്ചുള്ള 'വായനയുടെ മുത്തച്ഛൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.