jobin

കുമളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.അഞ്ചാംമൈൽ കാട്ടൂർ വീട്ടിൽ ജോബിൻ.കെ.ജോൺ (28) ആണ് മരണമടഞ്ഞത്. ഒരു വർഷത്തിന് മുൻപു കുമളി ഒന്നാം മൈൽ ഭാഗത്ത് ബൈക്കുകൾ കൂട്ടി ഇടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ ജോബിൻ ചികിൽസയിലായിരുന്നു. .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് അമരാവതി സെന്റ് ജോസഫ് ദേവാലയത്തിൽ .പിതാവ് :ജോൺ.കെ.ജോൺ. മതാവ് :ലിസി. സഹോദരങ്ങൾ: ലിജോ ,ലിബിൻ.