ഇടുക്കി : നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഇന്ന് രാവിലെ 9 ന് കളക്ടർ എച്ച്.ദിനേശൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യാ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ആർ.ഡി.ഒ എം.പി വിനോദ് യോഗ ബുക്ക്‌ലെറ്റ് പ്രകാശനം നിർവഹിക്കും.ഡോ.ജയദേവ് ജെ.റ്റി റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഡോ. പ്രദീപ് ദാമോദരൻ, ഡോ. ലയ മേരി ജോൺ തുടങ്ങിയവർ പഠന ക്ലാസ് വിശദീകരിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ്, ഏകലവ്യാ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി പി.കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് എസ് സജയൻ തുടങ്ങിയവർ പങ്കെടുക്കും.