ഇടുക്കി : വായനദിനാഘോഷത്തോടനുബന്ധിച്ച് മുരിക്കുംത്തൊട്ടി മരിയ ഗൊരോത്തി യു.പി സ്‌കൂളിൽ കുട്ടികൾക്കായി പി.എൻ പണിക്കരെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനം നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി മാത്യു സന്ദേശം നല്കി. വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.