രാജാക്കാട് : ചതുരംഗപ്പാറയിൽ വിഷം കഴിച്ച നിലയിൽ പെൺകുട്ടിയെയും കൗമാരക്കാരനെയും കണ്ടെത്തി. കൗമാരക്കാരൻ ഛർദ്ദിക്കുന്നതും പെൺകുട്ടി ബോധരഹിതയായി കിടക്കുന്നതും കണ്ട സമീപവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പ്രദേശവാസികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇരുവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെ ആണ് സംഭവം. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.