രാജാക്കാട്: ചിന്നക്കനാലിൽ വിവിധയിടങ്ങളിൽ എച്ച്.ആർ.റ്റി.റ്റി.യുണിയന്റെ നേതൃത്വത്തിൽ ഭൂമിയിൽ പ്രവേശിച്ചിരിക്കുന്നത് വൻകിട കയ്യേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണെന്ന് സി.പി.ഐ പിന്തുയോടെ കുടിൽ കെട്ടി സമരം നടത്തുന്ന സൂര്യനെല്ലി സമരസമതി. ഇപ്പോഴത്തെ സമരത്തിന് നേതൃത്വം നൽകുന്ന സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ആൽബിൻ നിരവധി ഭൂമി കേസുകളിൽ പ്രതിയാണെന്ന് കൺവീനർ രാജേഷ് കുമാർ പറഞ്ഞു.ചിന്നക്കനാലിലെ ഭൂമി പ്രശ്നത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയാണ് സി.പി.എം സമരം നടത്തുന്നതെന്നും തൊഴിലാളികളെ കബളിപ്പിക്കാൻ വേണ്ടിയാണ് കയ്യേറ്റ ഭൂമിയിൽ കുടിൽകെട്ടാതെ സർക്കാർ ഭൂമിയിൽ പ്രവേശിച്ചിരിക്കുന്നതെന്നും സമരസമിതി ആരോപിച്ചു. ഏപ്രിൽ 21 ന് ആണ് സി.പി.ഐ പിൻതുയോടെ 150 ഓളം തൊഴിലാളി കുടുംബങ്ങൾ സൂര്യനെല്ലി ടൗണിന് സമീപം റവന്യൂ ഭൂമി കയ്യേറി കുടിലുകൾ നിർമ്മിച്ച് സമരം ആരംഭിച്ചത്. കോൺഗ്രസ്സും ഇവർക്ക് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.