ചെറുതോണി : പ്രളയക്കെടുതിയുടെ ഇരകളായിട്ടുള്ള സാധാരണ കർഷക തൊഴിലാളികളെ വഞ്ചിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു. പ്രളയക്കെടുതിയിൽ ഇരകളായിട്ടുള്ള ജനങ്ങളെ സംരക്ഷിക്കാൻ സ്വരൂപിച്ച പണം അർഹരായ സാധാരണകാരിലേക്ക് എത്തിക്കാൻ ഗവൺമെന്റ് ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് ഡി.കെ.റ്റി.എഫ് പ്രവർത്തകർ ഉപരോധം തീർക്കും.ജില്ലയിലെ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെടുകയും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്ത നിരവധി കർഷകർ ഇന്നും യാതൊരു ആനുകൂല്യവും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. അദാലത്തുകളുടെ പേരിൽ സർക്കാർ നടത്തുന്ന യോഗങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണ്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് പ്ലാശനാൽ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, ശിവൻ ചക്കരവേലിൽ, മോഹനൻ നായർ, ടൈറ്റസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.