അടിമാലി: നിർമ്മാണം പൂർത്തീകരിച്ച അടിമാലി ഇരുമ്പുപാലത്തെ സർക്കാർ ട്രൈബൽ ഹോസ്റ്റലിന്റെ ഉദ്ഘാടനം വൈകുന്നതായി പരാതി. നൂറോളം കുട്ടികൾക്ക് പഠനത്തിനായുള്ള താമസ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് അടിമാലി ഇരുമ്പുപാലത്ത് ട്രൈബൽ ഹോസ്റ്റൽ പണികഴിപ്പിച്ചിട്ടുള്ളത്.നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിന് നാല് കോടി യിലേറെ രൂപ ചെലവഴിച്ചു.വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഇടുക്കി എംപിയായിരുന്ന പിടി തോമസിന്റെ ഇടപെടലായിരുന്നു പുതിയ ട്രൈബൽ ഹോസ്റ്റലിന് വഴിതെളിച്ചത്.എന്നാൽ ഹോസ്റ്റലിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം വൈകുന്നുവെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് സമീപത്തെ പഴയ ട്രൈബൽ ഹോസ്റ്റലിലാണിപ്പോൾ കുട്ടികൾ താമസിച്ച് വരുന്നത്.ഇവിടെ സ്ഥല പരിമിതി കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പഠന മുറി,വായന ശാല,ഭക്ഷണ ശാല,പ്രാഥമിക ചിക്തസ കേന്ദ്രം എന്നിവയെല്ലാം പുതിയ ഹോസ്റ്റലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.50തിന് മേൽ കുട്ടികൾ പുതിയ ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചതായും സൂചനയുണ്ട്.നാൽപ്പതോളം കുട്ടികളാണ് പഴയ ഹോസ്റ്റലിൽ താമസക്കാരായുള്ളത്.