അടിമാലി: പിതാവിന്റെ മർദ്ദനമേറ്റതിനെത്തുടർന്ന്എട്ട് വയസ്സുകാരൻ അടിമാലി താലൂക്കാശുപത്രിയിൽ ചിക്തസ തേടി. തന്നെയും മകനേയും മദ്യപിച്ചെത്തിയ ഭർത്താവ് ബുധനാഴ്ച്ച രാത്രിയിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് അടിമാലി കുരങ്ങാട്ടി സ്വദേശിനിയായ യുവതിയുടെ പരാതി.സംഭവത്തെപ്പറ്റി യുവതി പറയുന്നതിങ്ങനെ.കഴിഞ്ഞ പത്ത് വർഷമായി ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ട്.ബുധനാഴ്ച്ച രാത്രിയിൽ തന്നെ മർദ്ദിക്കുന്നത് കുട്ടി തടസ്സം നിന്നു.രോക്ഷാകുലനായ ഭർത്താവ് കുട്ടിയെ കട്ടിലിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു.ശേഷം ദൂരേക്ക് തള്ളിയെറിഞ്ഞു.വീഴ്ച്ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലക്ക് പരിക്കേറ്റു.തടസ്സം പിടിക്കാൻ എത്തിയ തന്നെ ഭർത്താവ് പിന്നെയും ആക്രമിച്ചു.കത്രിക ഉപയോഗിച്ച് ദേഹത്ത് മുറിവേൽപ്പിച്ചു.കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു.രാത്രിയിൽ പൊലീസെത്തി തങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.തന്നെ ഭർത്താവ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെങ്കിലും കുട്ടിക്ക് മർദ്ദനമേൽക്കുന്നത് ആദ്യമായിട്ടാണെന്നാണ് യുവതി നൽകുന്ന വിവരം.രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് യുവതിയേയും കുട്ടിയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചുന്നു.തുടർന്നാണ് ഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചിക്തസ തേടിയത്.കുട്ടിയുടെയും യുവതിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ചൈൽഡ്‌ലൈൻ പ്രവർത്തകരും യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.