അടിമാലി: നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയാലിസിസും,, ഫിസിയോ തെറാപ്പി
യും ചെയ്തു നൽകുന്ന യൂണിറ്റിന്റെ ഉദ്ഘാടനം നാളെ നടക്കും. എം.ഇ.മീരാൻ മെമ്മോറിയൽ എം.എസ്.എസ് ഇഖമെഡിക്കൽ സെന്റർ ,എം.എസ്.എസ്, തണൽ എന്നീ സംഘടനകളുടെയും, കോഴിക്കോട് ഇഖ്റമെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിലാണ് യൂണിറ്റ് തുടങ്ങുന്നത്.നിർദ്ധന രോഗികൾക്ക് പൂർണമായും സൗജന്യ നിരക്കിൽ ഡയാലിസി സുൾപ്പെടെയുളള ചികിത്സകൾ നൽകും. അല്ലാത്തവർക്ക് ഒരു ഡയാലിസിസിന് അഞ്ഞൂറു രൂപ വീതം നൽകേണ്ടി വരും. ഒരേ സമയം 10 രോഗികൾക്കും, ഒരു ദിവസം മുപ്പതോളം പേർക്കും ഡയാലിസിസ് നൽകാനാകുമെന്നാണ് സംഘാടകർ അറിയിച്ചു.രണ്ട് ഡോക്ടർമാരുടെ സേവനമുണ്ടാകും.. മെഡിക്കൽ ലാബ്, എക്സ് റേ ഔട്ട് പേഷ്യന്റ് ജനറൽ മെഡിസിൻ വിഭാഗവും ഉണ്ടായിരിക്കും.രാവിലെ ആറു മുതൽ രാത്രി പത്തു മണി വരെ യൂണിറ്റ് പ്രവർത്തനത്തിലുണ്ടാകും. പഴയ പഞ്ചായത്ത് ഓഫീസിനു സമീപത്തായാണ് യൂണിറ്റ് പ്രവർത്തിക്കുക. നാളെ രാവിലെ 9 ന് എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് യൂണിറ്റ് ഡീൻ കുര്യാക്കോസ് എം.പി.യും ഫിസിയോ തെറാപ്പി എസ് രാജേന്ദ്രൻ എം.എൽ.എയും ഫാർമസി ഉദ്ഘാടനം ഇഖ്റ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സി.പി.അൻവറും നിർവ്വഹിക്കും.മെഡിക്കൽ ക്യാമ്പ് അടിമാലിതാലൂക്കാശുപത്രിയിലെഡോ: സത്യ ബാബു ഉദ്ഘാടനം ചെയ്യും. തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തും.