കരിമണ്ണൂർ : എസ്. എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിലെ ഏഴാമത് ഗുരുദേവ പ്രതിഷ്‌ഠാദിന വാർഷികം ജൂലായ് ഒന്നിന് നടക്കും. തന്ത്രി എറണാകുളം പൊന്നാരിമംഗലം പവനേഷ് ആചാര്യന്റെ മുഖ്യ കാർമ്മികത്വത്തിലും വണ്ണപ്പുറം അനീഷ് ശാന്തി,​ സഹ ആചാര്യന്മാർ എന്നിവരുടെ കാർമ്മികത്വത്തിലും നടക്കും. രാവിലെ 6 ന് ഗുരുദേവ കീർത്തനം,​ 6.30 ന് നിർമ്മാല്യം,​ 8 ന് ഗണപതി ഹോമം,​ 9 ന് ഗുരുപൂജ,​ ഗുരുപുഷ്പാംഞ്ജലി,​ 10.30 ന് സർവൈശ്വര്യ പൂജ,​ 12 ന് കലശാഭിഷേകം,​ 12.30 ന് ദീപാരാധന,​ പ്രസാദ വിതരണം,​ ഉച്ചയ്ക്ക് 1 ന് പ്രസാദഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.