തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജി ഒരു പുനർവായന എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബാബു പള്ളിപ്പാട്ട് വിഷയാവതരണം നടത്തി. ഉപാസന ഡയറക്ടർ ഫാ. ഷിന്റോ കോലത്തുപടവിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോൺ മുഴുത്തേറ്റ്,​ വി.എസ്. ബാലകൃഷ്ണപിള്ള,​ സുകുമാർ അരിക്കുഴ എന്നിവർ പ്രസംഗിച്ചു.