തൊടുപുഴ: കേരള വിധവാ- വയോജന ക്ഷേമസംഘം ജില്ലാ പ്രവർത്തക സമ്മേളനവും വിധവാ ദിനാചരണവും 26ന് നടക്കും.രാവിലെ 10.30ന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പാത്തുമ്മ അദ്ധ്യക്ഷതവഹിക്കും. സോഷ്യൽ ജസ്റ്റിസ് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി, ഡോളി ജോയി, രാധാ ശങ്കരൻകുട്ടി, രത്നമ്മ, രാധിക കുറുപ്പുംതറ, മേരി കളരിക്കൽ, വിജയകുമാരി പുറപ്പുഴ, ഓമന തങ്കപ്പൻ, കെ. ഗീത, മിനി മാങ്കുളം എന്നിവർ സംസാരിക്കും.