കുമളി: കാല വർഷം കനിഞ്ഞില്ല, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് താഴുന്നു. ജലനിരപ്പ് ഇനിയും താഴ്ന്നാൽ തേക്കടിയിലെ ബോട്ട് സവാരി പ്രതിസന്ധിയിലാകും.ഇന്നലത്തെ കണക്കും പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 112.05 അടിയാണ് . ഇത് 108 അടിയായി കുറഞ്ഞാൽ ബോട്ട് സവാരി നിർത്തി വയ്ക്കേണ്ടിവരും. ഇത്തരം സാഹര്യങ്ങളിൽ നിലവിലെ ബോട്ട് ജെട്ടിയിൽ നിന്നും താൽക്കാലിക സംവിധാനം വനം വകുപ്പ് നിർമ്മിക്കുക പതിവാണ് .കഴിഞ്ഞ വർഷം ജല നിരപ്പ് താഴന്നപ്പോൾ താത്ക്കാലികബോട്ട് ജെട്ടി നിർമ്മിക്കാൻ വനം വകുപ്പ് തയ്യാറായിരുന്നില്ല.വനം വകുപ്പിൻെറയും കെ.ടിഡി.സി.യുടെയും ബോട്ടുകളാണ് തേക്കടി തടാകത്തിലൂടെ ഉല്ലാസ യാത്ര നടത്തുന്നത്.പ്രളയത്തിന്റെ നഷ്ടങ്ങളിൽനിന്ന് സാവധാനം കരകയറുന്ന കുമളിയിക്ക് ബോട്ട് യാത്ര കൂടി നിർത്തി വയ്ക്കേണ്ടിവന്നാൽ ഏറെ പ്രതിസന്ധിക്ക് ഇടവരുത്തും.അണക്കെട്ട് പരിസരത്ത് 8.4ഉും ബോട്ട് ലാന്റിങ്ങിൽ 0.2 മാണ് മഴ രേഖപ്പെടുത്തിയത്.