rail
ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽ വേ തിരികെ എത്തിക്കുന്നതിനായി സാധ്യത പരിശോധന നടത്തുന്നു.

ഇടുക്കി : മൂന്നാറിലേക്ക് ട്രെയിനെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം മൂന്നാറിൽ പരിശോധന നടത്തി. 1924ൽ ഉണ്ടായ മഹാപ്രളയത്തിന് മുമ്പുവരെ മൂന്നാറിൽ റെയിൽവേ ഉണ്ടായിരുന്നു.മൂന്നാറിൽ ചരക്കുഗതാഗതം സുഗമമാക്കാൻ മോണോ റയിൽ സംവിധാനമാണ് അന്നുണ്ടായിരുന്നത് . പിന്നീട് ആവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളും സർവ്വീസ് നടത്തിയിരുന്നു.
ഈ സംവിധാനമാണ് 1924ൽ പ്രളയത്തിൽ തകർന്നത്. വീണ്ടും റെയിൽവേ സാധ്യതകളാണ് സംഘം വിലയിരുത്തിയത്. എസ്. രാജേന്ദ്രൻ എം. എൽ. എ ,ഡി ടി പി സി സെക്രട്ടറി ജയൻ പി വിജയൻ,കണ്ണൻദേവൻ പ്ലാന്റേഷൻ ഉദ്യോഗസ്ഥൻ അജയൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ഉടൻ തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് സമർപ്പിക്കും. റെയിൽവേ സൗകര്യം മൂന്നാറിൽ ടൂറിസം രംഗത്ത് കൂടുതൽ കരുത്ത് പകരും.

ചിത്രം : എസ് രാജേന്ദ്രൻ എം എൽ എയുടെ നേതൃത്വത്തിൽ റെയിൽവേ സാദ്ധ്യതാ പരിശോധന നടത്തുന്നു