ഇടുക്കി : പരിസ്ഥിതിപ്രവർത്തകനായ പി.എൽ നിസ്സാമുദ്ദീന്റെ വിത്ത് യാത്രയുടെ ഭാഗമായി ജില്ലാ കളക്ടർ എച്ച്.ദിനേശൻ കളക്ട്രേറ്റ് വളപ്പിലെ ബട്ടർഫ്ളൈപാർക്കിൽ ഔഷധസസ്യം നട്ടു. ആർ.ഡി.ഒ എം.പി വിനോദ്, എസ്.പി കെ.ബി വേണുഗോപാൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, എ.ഡി.എം അനിൽ ഉമ്മൻ, കെ.എം ജലാലുദ്ദീൻ, ജോസ് കുഴികണ്ടത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.